യാത്രാകൂലി അടക്കം നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം.

  • Post category:news
  • Reading time:1 min read
You are currently viewing യാത്രാകൂലി അടക്കം നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം.

ന്യൂഡല്‍ഹി: 2017 സെപ്തംബര്‍ മുതല്‍ യാത്രാകൂലി അടക്കമുള്ള നിരക്കുകള്‍ ഇന്ത്യന്‍ റെയില്‍വേ വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
റെയില്‍വേയുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താന്‍ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നതായും നിരക്ക് വര്‍ധന സംബന്ധിച്ച് ഈ യോഗം ചര്‍ച്ച ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്കു വര്‍ധനവിന് അംഗീകാരം നല്‍കിയെന്നും സൂചനയുണ്ട്.  കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എ.സി ക്ലാസുകളിലും തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ ചാര്‍ജ്ജ് പരിഷ്‌കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എ.സി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.

0Shares