യാത്രയ്ക്കാണോ? എന്നാല്‍ ആധാറും കൈയ്യില്‍ കരുതിക്കോളൂ: ഇനിമുതല്‍ വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധം.

  • Post category:news
  • Reading time:1 min read
You are currently viewing യാത്രയ്ക്കാണോ? എന്നാല്‍ ആധാറും കൈയ്യില്‍ കരുതിക്കോളൂ: ഇനിമുതല്‍ വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധം.

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ വിമാനയാത്രയ്ക്ക് ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമാക്കി വ്യോമായനമന്ത്രാലയം. വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കുന്ന സമയത്ത് ആധാര്‍ നംമ്പറും നല്‍കണം. ആധാര്‍ മെട്രിക് സംവിധാനം യാത്രക്കാരനെ തിരിച്ചറിയാന്‍ സഹായിക്കും. വിമാന കമ്പിനികളും എയര്‍പോര്‍ട്ട് മേധാവികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

അതിന് വേണ്ട പദ്ധതി തയ്യാറാക്കുന്നതിന് പ്രമുഖ ഐടി കമ്പിനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആധാര്‍ നമ്പര്‍ നല്‍കുന്ന യാത്രാക്കാരന്‍ എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം രേഖപ്പെടുത്തിയാല്‍ മതിയാകും. ഇതിനായുള്ള സാങ്കേതികവിദ്യയാണ് വിപ്രോ വികസിപ്പിക്കുന്നത്

0Shares