യാത്രക്കാരെ സന്തോഷിപ്പിന്‍, ഇതാ വരുന്നു ഡബിള്‍ ഡെക്കര്‍ ട്രെയിന്‍.!

  • Post category:news
  • Reading time:1 min read
You are currently viewing യാത്രക്കാരെ സന്തോഷിപ്പിന്‍, ഇതാ വരുന്നു ഡബിള്‍ ഡെക്കര്‍ ട്രെയിന്‍.!

ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടികളില്‍ എസി ഡബിള്‍ ഡെക്കര്‍ ട്രെയിനുകളുമായി റെയില്‍വേയുടെ പുതിയ പരീക്ഷണം. ഏറ്റവും തിരക്കേറിയ ഡല്‍ഹി – ലക്‌നൗ റൂട്ടിലാകും ആദ്യം തീവണ്ടി പരീക്ഷിക്കുന്നത്. ഉത്കൃഷ്ട് എസി യാത്രി എക്‌സ്പ്രസ്(ഉദയ്) എന്നുപേരിട്ട തീവണ്ടിയില്‍ 120 സീറ്റുകളുള്ള എസി കോച്ചുകളുണ്ട്. ജൂലൈയോടെ തീവണ്ടി ഓടിത്തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ട്രെയിനില്‍ ചായ, സ്‌നാക്‌സ്, ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ലഭ്യമാക്കും. മെയില്‍ എക്‌സ്പ്രസ്സുകളിലെ തേഡ് എസി ചാര്‍ജുകളാകും ട്രെയിനില്‍ ഈടാക്കുക. എസി ഡബിള്‍ ഡെക്കറില്‍ വൈഫെ, എല്‍ സി ഡി സ്‌ക്രീന്‍, സ്പീക്കര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

0Shares