യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ ഈ നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല; ട്രെയിനുകള്‍ ഏതെന്നറിയാം

  • Post category:news
  • Reading time:1 min read
You are currently viewing യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ ഈ നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല; ട്രെയിനുകള്‍ ഏതെന്നറിയാം

കൊച്ചി: ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനെ തുടര്‍ന്ന് നാളെ നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ ഓടില്ല. 56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, 56373 ഗുരുവായൂര്‍- തൃശൂര്‍, 56374 തൃശൂര്‍- ഗുരുവായൂര്‍ എന്നീ ട്രെയ്‌നുകളാണ് റദ്ദാക്കിയത്. ട്രെയിനുകള്‍ റദ്ദാക്കിയതു കൂടാതെ മറ്റു ട്രെയിനുകള്‍ നാലെ വൈകുകയും ചെയ്യും. തിരുവനന്തപുരം- മധുര എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയേ പുറപ്പെടൂ. കൂടാതെ ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ്, മാവേലി, മലബാര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, കാരയ്ക്കല്‍ എക്‌സ്പ്രസ് തുടങ്ങിയ പത്തോളം ട്രെയിനുകള്‍ ഇടപ്പള്ളിയില്‍ 15 മിനിറ്റ് പിടിച്ചിടും.

0Shares