‘യഥാര്‍ഥ ഈശ്വരനെ നിൻ്റെ മരണ സമയത്ത് കാണാം’-; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ‘യഥാര്‍ഥ ഈശ്വരനെ നിൻ്റെ  മരണ സമയത്ത് കാണാം’-; മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

പന്തളം: മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത്. സന്നിധാനത്ത് പരികര്‍മ്മികളുടെ സമരത്തെ പിന്തുണച്ചതിനാണ് ഭീഷണിക്കത്ത്. അശ്ലീല പദപ്രയോഗങ്ങള്‍ അടങ്ങിയതാണ് കത്ത്. യഥാര്‍ഥ ഈശ്വരനെ നിന്റെ മരണ സമയത്ത് കാണാം എന്ന് കത്തില്‍ കുറിച്ചിരിക്കുന്നു. സന്നിധാനം പൊലീസില്‍ അനീഷ് നമ്പൂതിരി പരാതി നല്‍കി. ശബരിമല അടച്ചിടാന്‍ തന്ത്രി നിര്‍ദ്ദേശം നല്‍കിയത് വിവാദമായതിന് പിന്നാലെ തന്ത്രിക്ക് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംഗത്ത് വന്നിരുന്നു. പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ച പരികര്‍മ്മികള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുമ്പോഴാണ് നട അടയ്ക്കാനും പ്രതിഷേധ പ്രകടനത്തിനും നിര്‍ദ്ദേശം നല്‍കിയ തന്ത്രിയെ പിന്തുണച്ച് അനീഷ് നമ്പൂതിരി രംഗത്തെത്തിയത്. തന്ത്രിയുടെ നിര്‍ദ്ദേശം എന്തുതന്നെയായാലും അത് അനുസരിക്കാനും പരിപാലിക്കാനും തങ്ങള്‍ തയ്യാറാണെന്നായിരുന്നു അനീഷ് നമ്പൂതിരി പറഞ്ഞത്. ശബരിമല യുവതി പ്രവേശനത്തിനെതിരേ സന്നിധാനത്ത് പരികര്‍മ്മികള്‍ നടത്തിയ സമരത്തെയും തന്ത്രിയുടെ നിലപാടിനെയും പിന്തുണച്ചതിനാണ് ഭീഷണിയെന്ന് അനീഷ് നമ്പൂതിരി പറഞ്ഞു.

0Shares