ഡല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. എസ്.പി അപമാനിച്ചെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പൊന്‍ രാധാകൃഷ്ണന് ഉറപ്പ് നല്‍കി.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിനിടെ സൗകര്യങ്ങള്‍ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലില്‍ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്.പി യതീഷ് ചന്ദ്ര ഐ.പി.എസ് തടഞ്ഞു നിര്‍ത്തി അപമാനിച്ചു എന്നാണ് ആരോപണം. എസ്.പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു.
യതീഷ് ചന്ദ്രയെ പൂട്ടാന്‍ ബി.ജെ.പി; ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ്; എസ്.പി ധിക്കാരത്തോടെ പെരുമാറിയെന്ന് പൊന്‍രാധാകൃഷ്ണന്‍