
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയിന്മേലാണ് നടപടി.
