മൺകൂജയിൽ നമ്മള്‍ ഒഴിച്ചുവെക്കുന്ന വെള്ളം തണുത്തിരിക്കുന്നതിന് കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing മൺകൂജയിൽ നമ്മള്‍ ഒഴിച്ചുവെക്കുന്ന വെള്ളം തണുത്തിരിക്കുന്നതിന് കാരണം ഇതാണ്

മൺകൂജയിൽ സൂക്ഷ്മമായ അനേകം സുഷിരങ്ങളുണ്ട്. ഈ സുഷിരങ്ങളിലൂടെ കൂജയ്ക്കകത്തുള്ള വെള്ളം നേരിയതോതിൽ പുറത്തേക്ക് കിനിയുകയും അത് കുറേശ്ശെ ബാഷ്പീകൃതമായി പ്പോവുകയും ചെയ്യുന്നു. ഇങ്ങനെ ബാഷ്പീകൃതമാകാനാവശ്യമായ താപം വലിച്ചെടുക്കുന്നത് കൂജയിൽ നിന്നാണ് അതിന്‍റെ ഫലമായി കൂജ തണുക്കുന്നു. ഒപ്പം ഉള്ളിലുള്ള വെള്ളവും.

കുളിച്ചുകഴിയുമ്പോൾ അല്പനേരത്തേക്ക് ശരീരത്തിന് സുഖകരമായ ഒരു തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്നും ശക്തമായ തലവേദനയുള്ളപ്പോൾ നെറ്റിയിൽ നനഞ്ഞ തുണി വെച്ചാൽ സുഖം തോന്നുന്നതെന്തുകൊണ്ടാണെന്നും കൂടി ഒന്ന് ആലോചിച്ചുനോക്കൂ. അത് തന്നെയാണ് ഇവിടെയും നടക്കുന്നത്.

0Shares