
കോഴിക്കോട്: മോഹന്‍ലാല്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ബ്ലോഗ് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ബറോസ്സ്’എന്ന് പേരിട്ടിട്ടുള്ള ഇതൊരു ത്രീഡി ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ബറോസ്സായി അഭിനയിക്കുന്നത് താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ (നവോദയ) എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ ആണ് സിനിമയാവുന്നത്. സിനിമ നിര്‍മിക്കുന്നത് നവോദയയാണ്. ഗോവയായിരിക്കും ലൊക്കേഷനെന്നും ലാല്‍ പറയുന്നു. സ്ഥലങ്ങള്‍ കണ്ടുകഴിഞ്ഞെന്നും തുടര്‍ സിനിമയായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
