മോഹൻലാൽ ചിത്രം വില്ലനിലൂടെ ‘വില്ലത്തി’യായ് ഹൻസിക മലയാളത്തിൽ എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മോഹൻലാൽ ചിത്രം വില്ലനിലൂടെ ‘വില്ലത്തി’യായ് ഹൻസിക മലയാളത്തിൽ എത്തുന്നു

 

ചെന്നൈ: പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം വില്ലനില്‍ നെഗറ്റിവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. തന്റെ റോള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, പൂര്‍ണമായും നെഗറ്റീവ് ക്യാരക്റ്ററല്ല തന്റേതെന്നും ഹന്‍സിക മാധ്യമങ്ങളോട് പറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷവും താരം പങ്കുവെക്കാൻ മറന്നില്ല.

തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഹൻസിക ജനിച്ചതും വളർന്നതും മുംബൈയിൽ ആണ്. ഹൻസിക തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത്അല്ലു അർജുൻ ആണ്. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലും സജീവസാന്നിധ്യമായി.

0Shares