മോഹൻലാലിനും കേന്ദ്രസർക്കാരിന്റെ അയോഗ്യത; കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കിയവരിൽ മോഹൻലാലും

  • Post category:news
  • Reading time:1 min read
You are currently viewing മോഹൻലാലിനും കേന്ദ്രസർക്കാരിന്റെ അയോഗ്യത; കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കിയവരിൽ മോഹൻലാലും

തിരുവനന്തപുരം/ ന്യൂഡല്‍ഹി: ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ കമ്പനികളുടെയും അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടേയും പേരുകള്‍ പുറത്തുവന്നപ്പോൾ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഇടംപിടിച്ചു. ഇതിന് മുമ്പ് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തിലെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തേയും അതിന്റെ ഡയറക്ടര്‍മാരായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍, യു. ഡി. എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍ തുടങ്ങിയവരേയും ആയോഗ്യരാക്കിയിരുന്നു.

2007ൽ മോഹൻലാൽ ആരംഭിച്ച പ്രണവ് ടേസ്റ്റ് ബഡ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് മോഹന്‍ലാലിനെ അയോഗ്യനാക്കിയിരിക്കുന്നത്. കമ്പനിയുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള,മഹാരാഷ്ട്രാ സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ രാജീവ് ജലോട്ട,പ്രമുഖ കണ്‍സള്‍ട്ടന്റ് രാമ ബിജപുര്‍കര്‍ എന്നവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കന്നത്.

0Shares