
ഫ്രാന്‍സില്‍ നിന്നെത്തിയ ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് മോഹന്‍ലാല്‍ 51 ദിവസം കൊണ്ട് 18 കിലോ കുറച്ചത്. തടി കുറച്ച ശേഷമുള്ള ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.എന്നാല്‍ അതേ സമയം, ലാലിന്റെ പുതിയ ഗെറ്റപ്പിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍ട്ട് ഇട്ടതാണെന്ന് ചിലര്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് വിമര്‍ശനം.

മൈ ജിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയതാണ് മോഹന്‍ലാല്‍. ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനിടെയാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്. ലാല്‍ പതിനെട്ട് കിലോ ഭാരം കുറച്ചു എന്ന് പറയുന്നതൊക്കെ കള്ളമാണെന്നാണ് ഇപ്പോഴുള്ള ആരോപണം. സ്ലിം ബെല്‍റ്റ് ധരിച്ച് കുടവയര്‍ അകത്താക്കിയതാണെന്ന് ചിലര്‍ കണ്ടെത്തിക്കഴിഞ്ഞു.ഒടിയന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പൊതുപരിപാടിക്ക് നീല ടീ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും വെച്ചെത്തിയ മോഹന്‍ലാല്‍ ടീ ഷിര്‍ട്ടിനടിയില്‍ ബെല്‍റ്റിട്ട് വലിഞ്ഞു കെട്ടിയിരിക്കുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ഹൈക്കോടതി വക്കീല്‍ കൂടിയായ സംഗീത ലക്ഷമണന്റെ കമന്റ് നാല് ദിവസമായി വെളിക്ക് പോകാതെയുള്ള മുഖഭാവമെന്നാണ്. കൂളിംഗ് ഗ്ലാസ് വെച്ചെത്തിയ മോഹന്‍ലാലിന്റെ കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണെന്ന് പറഞ്ഞുള്ള ട്രോളുകളും വരുന്നുണ്ട്.പുതിയ മേക്കോവറിലുള്ള മോഹന്‍ലാലിന്റെ മുഖ ഭാവം ഇളിഭ്യനാവുക എന്ന ഭാവമാണ് സമ്മാനിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നു.
