കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ നടന്‍ മോഹന്‍ലാല്‍ വീണ്ടും സംഘപരിവാരിലേക്കോ? ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയാണ് മോഹന്‍ ലാല്‍. ബുധനാഴ്ച ആലുവയില്‍ ചേര്‍ന്ന യോഗത്തിലാണ് മോഹന്‍ലാല്‍ വീണ്ടും പങ്കെടുത്തത്. ആലുവയില്‍ സംഘചാലക് പി.ഇ.ബി മേനോന്റെ വസതിയിലായിരുന്നു യോഗം. ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ആര്‍.എസ്എസ് ദേശീയ നേതാവും മലയാളിയുമായ ജെ നന്ദകുമാറാണ് ഫേസ്്ബുക്കിലൂടെയും റ്റിയുറ്ററിലൂടെയും വ്യാഴാഴ്ച രാവിലെ മോഹന്‍ലാല്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.
മുന്ന് മണിക്കൂറിനുള്ളില്‍ 1000 ത്തിലധികം ഷെയറും ആയിരക്കണക്കിന് റിയാക്ഷനുമാണ് ചിത്രത്തിന് ലഭിച്ചത്. യോഗത്തില്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മോഹന്‍ലാലിനെ സംഘപരിവാര്‍ പാളയത്തിലേക്ക് എത്തിക്കുന്നതിനായി മേജര്‍ രവി നടത്തുന്ന നീക്കങ്ങളാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മോഹന്‍ലാല്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിരികുന്നത്. നേരത്തേയും ആര്‍.എസ്.എസ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന സ്വകാര്യപരിപാടികളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന് ബി.ജെ.പിയോട് താല്‍പര്യമില്ലെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലും നരേന്ദ്രമോഡിയോടും മാത്രമാണ് താല്‍പര്യവുമെന്നാണ് ഇദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍ പുറത്ത് വിടുന്ന സൂചനകള്‍.
സുരേഷ് ഗോപിയെ പോലെ മോഹന്‍ലാലിനും സ്ഥാനം നല്‍കി പാര്‍ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തകൃതിയിലാണെന്നാണ് സൂചന. വരുന്ന നിയമസഭ തിരെഞ്ഞെടുപ്പ് ലോക്സഭ-നിയമസഭ തിരെഞ്ഞെടുപ്പിലേക്ക് മോഹന്‍ലാലിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
മോഹന്‍ലാല്‍ സംഘപരിവാര്‍ കുടക്കീഴിലേക്ക്; നടന്‍ രക്ഷാധികാരിയായ വിശ്വശാന്തി ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസിനു കീഴില്‍