മോഹന്‍ലാല്‍, നിങ്ങൾ കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഒരു സീൻ കണ്ട് പ്രേക്ഷകര്‍ വിസ്മയിച്ചു… ‘വില്ലന്‍’ യു. വി ഉമേഷ്‌ ചെയ്ത റിവ്യൂ വായിക്കാം

  • Post category:news
  • Reading time:2 mins read
You are currently viewing മോഹന്‍ലാല്‍, നിങ്ങൾ കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഒരു സീൻ കണ്ട് പ്രേക്ഷകര്‍ വിസ്മയിച്ചു… ‘വില്ലന്‍’ യു. വി ഉമേഷ്‌ ചെയ്ത റിവ്യൂ വായിക്കാം

 

യു. വി ഉമേഷ്‌

സൗത്ത് ഇന്ത്യൻ സിനിമകളിൽ കഴിഞ്ഞ കുറേകാലമായി ഇറങ്ങിയിരുന്ന പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെറുകൾ പരിശോധിച്ചാൽ ഒരുകാര്യം മനസിലാകും, നായകൻ പോലീസ് ഓഫീസർ ആണെങ്കിൽ അയാളുടെ ആരെങ്കിലും (ഭാര്യ,മക്കൾ,സുഹൃത്ത്,പേരന്റസ് etc)  കൊല്ലപ്പെടുകയും പിന്നീടുള്ള കൊലയാളിയിലേക്ക് എത്താനുള്ള നായകന്റെ പരാക്രമങ്ങളും റിവഞ്ചും കേസ് അന്വേഷണങ്ങളും മറ്റുമൊക്കെയായിരുന്നു. വില്ലൻ തുടങ്ങുന്നതും നിർഭാഗ്യവശാൽ അങ്ങനെ തന്നെയാണ്.

എന്നാൽ തുടർന്നങ്ങോട്ട് സിനിമ അവസാനിക്കും വരെ ക്ലീഷേ കളെ കാറ്റിൽപറത്തി പുതുമയുള്ളൊരു അന്വേഷണവും കഥാസന്ദര്ഭങ്ങളുമാണ് ചിത്രം പ്രേക്ഷകന് നൽകുന്നത്. ഒരു ഡീസന്റ് ത്രില്ലെർ ബി. ഉണ്ണികൃഷ്ണൻ ഓഫർ ചെയ്യുന്നുണ്ട്. ഈ സിനിമയെ ഒരു occasional സ്ലോ പേസ്ഡ് ഇമോഷണൽ ത്രില്ലെർ എന്നുവിളിക്കാനാണ് എനിക്കിഷ്ടം. കാരണം, ചിലസമയങ്ങളിൽ നല്ല വേഗതയിലാകുമെന്നു തോന്നിക്കുമെങ്കിലും ചിത്രം പിന്നീട് ഡൗൺ ആകുന്നു.ആദ്യ 10 മിനുട്ടിൽ തന്നെ ചിത്രത്തിന്റെ വേഗതയുടെ മാറ്റങ്ങൾ പ്രേക്ഷകന് മനസിലാക്കാൻ കഴിയും,അത് ചില പ്രേക്ഷകരെ അസ്വസ്ഥമാക്കുന്നത് തിയേറ്ററിൽ അറിയാമായിരുന്നു.ഇത്തരം ജോണർ ഇഷ്ടമാകാത്തവർ തീയേറ്ററിലേക്ക് പോകാതിരിക്കുക.

 

പരമാവധി ക്ലീഷേകൾ ഒഴിവാക്കി എടുത്തിരിക്കുന്ന വില്ലൻ വിജയിക്കേണ്ടത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം എങ്കിലും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തരാക്കില്ല. അതിനാൽ ഒരു വമ്പൻ വിജയത്തിലേക്ക് ചിത്രം എത്തുമെന്ന് കരുതാനാകില്ല. മോഹന്‍ലാലിനേക്കാള്‍ ഇത്രയും പക്വതയോടെ മറ്റൊരാൾക്കു ഈ വേഷം ചെയ്യാനാകും എന്ന് കരുതാന്‍ വയ്യ. നിങ്ങൾ കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഒരു സീൻ കണ്ട് 2 മിനിറ്റ് കിളി പോയി. ലാലേട്ടൻ കരയുകയാണെങ്കിൽ കൂടെ ആ സീനിൽ പ്രേക്ഷകർ നിറഞ്ഞ കയ്യടി നൽകുകയും ചെയ്തു.കൂടെ മഞ്ജുവും തകർത്തു എന്ന് പറയാതെ വയ്യ,ഹോസ്പിറ്റൽ സീൻസൊക്കെ അവർ വിസ്മയിപ്പിച്ചു.

 

“സസ്പെൻഷനിലായ പോലീസ് കാരനും ഫീൽഡ് ഔട്ടായ സൂപ്പർ സ്റ്റാറും ഒരുപോലെയാണ്” (അവരെ കൊണ്ട് ഒരു ഗുണമില്ല എന്നർത്ഥത്തിൽ ആണ് പറഞ്ഞത്) ഇത് സിനിമയിലെ ഒരു ഡയലോഗ് ആണ്.ഇത് എന്തിനാണ് പറഞ്ഞതെന്ന് അറിയില്ല എങ്കിലും ഡയറക്ടറുടെ ഉദ്ദേശശുദ്ദിയിൽ സംശയമുണ്ട് എന്ന് തുറന്നുപറയുന്നു.

പുതുമയുള്ള അവതരണം, കിടുക്കാച്ചി ടൈറ്റിൽ സോങ്,കൊള്ളാവുന്ന ബി.ജി.എം,മോഹൻലാലിൻറെ കിടു ആക്ടിങ് ആകെ മൊത്തത്തിൽ ആര്‍ക്കും ഇഷ്ടമാകും. നല്ല വേഗതയും അടിക്കടി ട്വിസ്റ്റും പ്രതീക്ഷിക്കുന്നവർക്കു ചിത്രം നിരാശ നൽകുമെന്ന് എടുത്തുപറയുന്നു.

റേറ്റിംഗ്: 3.5/5

0Shares