
ഗാഥാ ജാം.. മോഹന്‍ലാലിന്‍റെ ഗാഥയെ ഓര്‍മ്മയില്ലേ? വന്ദനം എന്ന ചിത്രത്തിലെ ഗാഥയെ മറക്കാന്‍ കഴിയില്ല. എന്നാല്‍, പിന്നീട് ഗിരിജ ഷെട്ടാര്‍ സിനിമയിലൊന്നും പിന്നീട് പ്രത്യക്ഷപ്പെട്ടിട്ടില്ല. ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ച ഗിരിജ പിന്നീടെവിടെ പോയി. മലയാളി അല്ലാന്ന് അറിയാം. ലണ്ടന്‍കാരിയാണ് ഗിരിജ.
ലണ്ടനിലെ ഒരു ജംക്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ. അത്രയ്ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്.

വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഗിരിജ ചെയ്തത്. നാഗാര്‍ജുനക്കൊപ്പം മണിരത്‌നത്തില്‍, വന്ദനത്തില്‍ ലാലേട്ടനൊപ്പം, ഗീതാഞ്ജലിയില്‍. ഇത് കൊണ്ട്തന്നെ ഒരുപാട് ആരാധകരെ ഏറ്റെടുക്കാന്‍ ഗിരിജയ്ക്ക് കഴിഞ്ഞിരുന്നു.
സിനിമവിട്ട് പ്രൊഫഷണല്‍ രംഗത്തേക്ക് പോയ ഗിരിജ ലോകമറിയുന്ന എഴുത്തുകാരി,ബ്ലോഗര്‍,പത്രപ്രവര്‍ത്തക കൂടിയാണ്. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന ഗിരിജ മലയാളിയല്ല അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമാണ്. പതിനെട്ടാം വയസ്സില്‍ ക്‌ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് സിനിമയിലേക്ക് വരുന്നത്. സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്‍റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ജീവിതം മുന്നോട്ട് നീങ്ങി.
