മോഹന്‍ലാലിനെതിരെ വനിതാ കമ്മീഷന്‍; അമ്മ പ്രസിഡന്റ് ഉത്തരവാദിത്വ ബോധം കാട്ടണമെന്നു എം.സി. ജോസഫൈന്‍

  • Post category:news
  • Reading time:1 min read
You are currently viewing മോഹന്‍ലാലിനെതിരെ വനിതാ കമ്മീഷന്‍; അമ്മ പ്രസിഡന്റ് ഉത്തരവാദിത്വ ബോധം കാട്ടണമെന്നു എം.സി. ജോസഫൈന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡ?ന്റ് മോഹന്‍ലാലിനെതിരെയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. മോഹന്‍ലാലില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. അത് അസ്ഥാനത്തായി. മോഹന്‍ലാല്‍ ഉത്തരവാദിത്വ ബോധം കാട്ടണമെന്നും അവര്‍ പറഞ്ഞു. നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ അത്ഭുതം തോന്നുന്നില്ല. മോഹന്‍ലാല്‍ ആരാധകരെ നിലയ്ക്ക് നിര്‍ത്തണമെന്നും നടിമാര്‍ക്കെതിരെ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബി. ഉണ്ണികൃഷ്ണന്‍ ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നതിനെയും കമ്മീഷന്‍ വിമര്‍ശിച്ചു. കുറ്റാരോപിതനെവച്ച് സിനിമ ചെയ്യുന്നവര്‍ നീതിബോധം കാട്ടണം. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. എ.എം.എം.എയുടെ നിലപാടിനെ അതിശക്തമായി വിമര്‍ശിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എ പക്ഷപാതകരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ഡബ്ല്യൂ.സി.സി കുറ്റപ്പെടുത്തി. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു.

0Shares