മോഷണ വസ്തുക്കള്‍ സ്വന്തം കടയില്‍ തന്നെ വില്‍പ്പനയ്ക്ക് വച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി.

  • Post category:news
  • Reading time:1 min read
You are currently viewing മോഷണ വസ്തുക്കള്‍ സ്വന്തം കടയില്‍ തന്നെ വില്‍പ്പനയ്ക്ക് വച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി.

ബംഗളൂരു: ഇലക്ട്രോണിക് സാധനങ്ങള്‍ മാത്രം മോഷ്ടിക്കുന്നതില്‍ വിദഗ്ദ്ധനായ ഹൈടെക്ക് കള്ളന്‍ അറസ്റ്റില്‍. മോഷ്ടിച്ച ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കാന്‍ വില്‍പ്പന ശാല തുടങ്ങിയതാണ് കള്ളന് വിനയായത്. ജലന്ധര്‍ സ്വദേശി സുമീര്‍ ശര്‍മ്മയാണ് അറസ്റ്റിലായത്. ടെക്കികളുടെ കേന്ദ്രമായ സൗത്ത് ഈസ്റ്റ് ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പ്രധാനമായും മോഷണം പോയത്. 151 ലാപ്‌ടോപ്പുകളും 10 ടാബ്ലറ്റുകളും അഞ്ച് ക്യാമറകളുമാണ് ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.

2009 ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കായാണ് ഇയാള്‍ ബംഗളൂരുവിലെത്തിയത്. ഇവിടെ വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ സമീപത്തു താമസിക്കുന്നവരുടെ ലാപ്‌ടോപ്പുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച വസ്തുക്കള്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള എസ്.ആര്‍ കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപപനത്തില്‍ വച്ച് പരിഷ്‌കരിച്ചാണ് മറിച്ച് വില്‍പ്പന നടത്തിയത്. മോഷണ വസ്തുക്കളുടെ വിവരം സൂക്ഷിച്ചിരിക്കുന്നത് ഇയാളുടെ ഭാര്യയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

0Shares