ന്യൂഡല്‍ഹി: ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണത്തിനെത്തി. സംഭവം മനസിലാക്കിയ നാട്ടുകാര്‍ ആറംഗസംഘത്തെ പിടികൂടി ‘കൈകാര്യം’ ചെയ്തു. സൗത്ത് ഡല്‍ഹിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന സംഘം എത്തിയത്. ഇലക്ട്രോണിക് സാധനങ്ങളുടെ വ്യവസായിയായ രമേഷ് ചന്ദിന്റെ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു ആറംഗസംഘത്തിന്റെ ലക്ഷ്യം. ഹരിയാന സര്‍ക്കാരിന്റെ സ്റ്റിക്കര്‍ പതിച്ച ടാറ്റാ സഫാരിയിലും ഹോണ്ടാ സിറ്റിയിലുമായാണ് ഇവരെത്തിയത്. 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള അന്വേഷണത്തിനെത്തിയെന്നും പറഞ്ഞായിരുന്നു സംഘം വീട്ടില്‍ കയറിക്കൂടിയത്. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ഫോണുകളും ഇവര്‍ വാങ്ങിവച്ചു. തുടര്‍ന്ന് ഇരുപത് ലക്ഷം വീട്ടിനുള്ളില്‍നിന്ന് കൈക്കലാക്കുകയും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കൊണ്ടുപോയി വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ രമേഷിന്റെ മകള്‍ പോലീസിനെ സഹായിക്കാന്‍ നിയമിച്ചിരിക്കുന്ന സഞ്ജയ് റാവുവിനോട് വിവരം പറഞ്ഞു.
https://www.youtube.com/watch?v=Ut2rsydc-ag
സഞ്ജയ് വീടിനകത്തെത്തുകയും ആറംഗസംഘത്തോട് വിവരങ്ങള്‍ ചോദിക്കാനും തുടങ്ങി. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ലാമിനേറ്റ് ചെയ്ത ഒരു കാര്‍ഡ് വളരെ പെട്ടെന്ന് കാണിച്ച് തിരിച്ചു വച്ചു. അപ്പോള്‍ തന്നെ തോന്നി അവ വ്യാജമാണെന്ന് മനസിലായി. പിന്നീട് ഒരുസിഗ്നല്‍ എന്നോളം ഒച്ചവച്ചതോടെ നാട്ടുകാര്‍ വീടിന് ചുറ്റും തടിച്ചുകൂടി. ചിലര്‍ അകത്തെത്തുകയും ഉദ്യോഗസ്ഥരെ കാര്യമായി തന്നെ ചോദ്യം ചെയ്തു. സ്ത്രീകളുടെ മുന്നില്‍ വച്ച് തന്നെ നന്നായി പെരുമാറി. തുടര്‍ന്ന് മോഷ്ടാക്കളെ പോലീസിനു കൈമാറുകയും ചെയ്തു. സംഘാംഗങ്ങള്‍ എല്ലാവരും ഉദ്യോഗസ്ഥരായി ചമയുകയായിരുന്നെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്‍മോയി ബിസ്വാള്‍ പറഞ്ഞു. മിതേഷ് കുമാര്‍, നൗന്‍ഹ്യാല്‍, യോഗേഷ് കുമാര്‍, ഗോവിന്ദ് ശര്‍മ, അമിത് അഗര്‍വാള്‍, പര്‍വിന്ദര്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഡ്രൈവര്‍ ഗൗരവ് ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. കുടുംബത്തിന്റെ പക്കല്‍നിന്ന് കൈക്കലാക്കിയ ഇരുപത് ലക്ഷം രൂപ ഇവരുടെ കാറില്‍നിന്നു കണ്ടെത്തി. അതിനിടേ നാട്ടുകാര്‍ മോഷ്ടാക്കളെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം വൈറലായി. സ്ത്രീയുള്‍പ്പെട്ട സംഘമാണ് മോഷ്ടാക്കളെ മര്‍ദിക്കുന്നതാണ് ദൃശ്യത്തില്‍.