മോഷണം തല്‍സമയം! ‘ആസ്വദിച്ച്‌’ വീട്ടുകാര്‍…പിന്നീടോ? സംഭവബഹുലമായ ഒരു ക്ലൈമാക്‌സും.

  • Post category:news
  • Reading time:1 min read
You are currently viewing മോഷണം തല്‍സമയം! ‘ആസ്വദിച്ച്‌’ വീട്ടുകാര്‍…പിന്നീടോ? സംഭവബഹുലമായ ഒരു ക്ലൈമാക്‌സും.

ആലപ്പുഴ: ആലപ്പുഴയിലെ കലവൂരില്‍ മോഷണം നടത്തുന്നിതിടെ കള്ളനെ കൈയോടെ പിടികൂടി. വീട്ടുകാരുടെ ഉചിതമായ ഇടപെടലാണ് തൊണ്ടിയോടു കൂടി കള്ളനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചത്. സിനിമാ കഥയെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു ക്ലൈമാക്‌സ് സംഭവം. പുത്തന്‍ പറമ്പില്‍ രവീന്ദ്രന്റെ വീട്ടില്‍ മോഷണത്തിനെത്തിയ കള്ളനാണ് ഈ ഗതി വന്നത്. വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തു കയറിയിട്ടുണ്ടെന്ന് ഉറക്കത്തില്‍ രവീന്ദ്രനും ഭാര്യ ഇന്ദിരയ്ക്കും മനസ്സിലാവുകയായിരുന്നു. വീട്ടില്‍ അപ്പോള്‍ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ് നാട്‌ വിരുദ്നഗര്‍ സ്വദേശിയായ ശങ്കറിനെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ, തണ്ണീര്‍മുക്കം മേഖലകളിലുള്ള കടകളിലേക്ക് പലചരക്ക് സാധനങ്ങള്‍ കൊണ്ടുവരാറുള്ള ലോറിയുടെ ഡ്രൈവറാണ് ശങ്കര്‍.

വീടിന്റെ പുറത്തു സൂക്ഷിച്ച പാര കൈക്കലാക്കി മോഷ്ടാവ് വീടിന്റെ പിന്‍വാതില്‍ പൊളിക്കുകയായിരുന്നു. ഇയാളെ കണ്ട വീട്ടിലെ നായ കുരച്ച് ബഹളമുണ്ടാക്കിയെങ്കിലും നായയുടെ കൂട് ഷീറ്റിട്ട് മൂടി. തുടര്‍ന്നു വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് കള്ളന്‍ വീടിന് അകത്തേക്കു കയറിയത്. കള്ളന്‍ അകത്ത് എത്തിയെന്നു തിരിച്ചറിഞ്ഞ രവീന്ദ്രനും ഭാര്യയും കിടപ്പുമുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്കു മാറുകയായിരുന്നു. കള്ളന്‍ വീട്ടിനുള്ളില്‍ കയറിയിട്ടുണ്ടെന്നും എത്രയും വേഗം എത്തണമെന്നും വീട്ടുടമയായ രവീന്ദ്രന്റെ ഭാര്യ ഇന്ദിര പോലീസിനെ വിളിച്ച് അറിയിച്ചു. വീട്ടിലേക്ക് എത്താനുള്ള വഴികളും ഇവര്‍ പോലീസിനോട് പറഞ്ഞു. കള്ളന്‍ പിന്‍വാതിലിലൂടെയാണ് കയറിയതെന്നും പോലീസിന് അകത്തു കയറാനുള്ള വഴിയും ഇവര്‍ പറഞ്ഞുകൊടുത്തു. ചുറ്റിലും വലവിരിച്ചൊരുക്കിയ കെണിയറിയാതെ കള്ളന്‍ മുറിയിലിരുന്ന് ജോലി തുടരുകയായിരുന്നു.

മുറിക്കകത്തു കയറിയ കള്ളന്‍ അലമാര തുറന്ന് പഴ്സ് കൈക്കലാക്കി. തുടര്‍ന്ന് മറ്റു ഭാഗങ്ങളിലും തിരച്ചില്‍ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി പോലീസെത്തുന്നത്. പോലീസിനെ കണ്ട കള്ളന്‍ ആദ്യമൊന്നു പതറി. പോലീസിനെ ആക്രമിച്ച് വീട്ടിന് പുറത്തേക്ക് ഓടിയ കള്ളനെ കാത്ത് വാതിലിന് അരികില്‍ മറ്റു പോലീസുകാരുണ്ടായിരുന്നു. പിന്നീട് കള്ളനെ പിടികൂടി പോലീസുകാര്‍ മണ്ണഞ്ചേരി സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു.

0Shares