മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ നടപടിയില്ല; വിവാദം അവസാനിപ്പിക്കാന്‍ കെ.പി.സി.സിയുടെ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ നടപടിയില്ല; വിവാദം അവസാനിപ്പിക്കാന്‍ കെ.പി.സി.സിയുടെ നിര്‍ദ്ദേശം

മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ തുടർ നടപടി ഇല്ല. വിവാദം അവസാനിപ്പിക്കാൻ കെ.പി.സി.സി നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കി . തരൂരിന്‍റെ വിശദീകരണം അംഗീകരിക്കുന്നുവെന്ന് കെ.പി.സി.സി അറിയിച്ചു. പ്രശ്നത്തിൽ കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് പാർട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവാദം തുടരുന്നത് എതിരാളികൾ ആയുധമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങളെയും എതിര്‍ത്താല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടമാകുമെന്ന ശശി തരൂരിരിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.

പക്ഷേ തരൂര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്‍റെയും അഭിഷേക് സിംഗ്‍വിയുടെയും നിലപാടിന് പിന്നാലെയായിരുന്നു തരൂരിന്‍റെ പ്രസ്താവന.

0Shares