കണ്ണൂര്‍: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും പാചക വാതകത്തിനും വിലകള്‍ വര്‍ദ്ധിപ്പിച്ച് കൊണ്ട് ജീനജീവിതം നരകതുല്യമാക്കുന്ന സമീപനമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍ടെക്സില്‍ നടന്ന റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിമുഖ്യമന്ത്രിയായ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് നികുതി ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന തുക വേണ്ടെന്ന വെച്ച് ജനങ്ങളുടെ മേല്‍ വരുമായിരുന്ന അധിക ബാധ്യത വെട്ടിക്കുറച്ച സംഭവം സര്‍ക്കാരുകള്‍ പാഠമാക്കണമെന്നും പാച്ചേനി പറഞ്ഞു.
യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനിരമാനന്ദ് അധ്യക്ഷയായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാബാലകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ.ഡി മുസ്തഫ, രജിത്ത് നാറാത്ത്, സി.ടി ഗിരിജ, തങ്കമ്മവേലായുധന്‍, ഡയ്സി സ്‌കറിയ, റീന കൊയ്യോന്‍, ശ്യാമള പാറക്കണ്ടി, ടി.പി വല്ലി, നൗഷാദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപരോധ സമരത്തിന് കെ.ചഞ്ചലാക്ഷി, ലത മാങ്ങാട്ടിടം, നസീമഖാദര്‍, ഇ.പി ശ്യാമള, അത്തായി പത്മിനി, ചന്ദ്രിക സതീഷ്, ഉഷ അരവിന്ദ്, ശ്രീജ മഠത്തില്‍, വല്‍സല മുഴക്കുന്ന്, ധനലക്ഷ്മി, ജിഷ വളള്യായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മോദി സര്‍ക്കാര്‍ ജനജീവിതം നരക തുല്യമാക്കുന്നുവെന്ന് സതീശന്‍ പാച്ചേനി