മോദി ഭരണത്തിലെ പുത്തന്‍ ചുവട് വയ്പ്പ്: പണരഹിത ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച് 75 ക്യാഷ്‌ലെസ്സ് ടൗണ്‍ഷിപ്പുമായി കേന്ദ്രം.

  • Post category:news
  • Reading time:1 min read
You are currently viewing മോദി ഭരണത്തിലെ പുത്തന്‍ ചുവട് വയ്പ്പ്: പണരഹിത ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച് 75 ക്യാഷ്‌ലെസ്സ് ടൗണ്‍ഷിപ്പുമായി കേന്ദ്രം.

നാഗ്പൂര്‍: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനായി 75 ഓളം പണരഹിത ടൗണ്‍ഷിപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ 75 ടൗണ്‍ഷിപ്പുകളില്‍ 56 എണ്ണവും ഗുജറാത്തിലാണ്. ദിവസേന 1.5 ലക്ഷം പണരഹിത ഇടപാടുകളാണ് ഈ ടൗണ്‍ഷിപ്പുകളില്‍ നടക്കുന്നത്.

ഒ.എന്‍.ജി.സി, എന്‍.ടി.പി.സി, സെയില്‍, ഭെല്‍ തുടങ്ങിയ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി, എസ്സാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുടെയും ബി.എസ്.എഫ്, സി.ആര്‍.പി.എഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളുടെയും ടൗണ്‍ഷിപ്പുകളും ഇക്കൂട്ടത്തിലുണ്ട്.

0Shares