
ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരികില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്ത് അക്രമങ്ങള്‍ തുടരുന്നു. ഡല്‍ഹിയില്‍ കന്നുകാലികളുമായി പോയ വാനഹത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

കന്നുകാലികളുമായി പോകുകയായിരുന്ന വാഹനത്തിന് നേരെ ബാബ ഹരിദാസ് നഗറില്‍ വച്ച് ഒരു സംഘം ആളുകള്‍ കല്ലെറിയുകയും വാഹനം തടഞ്ഞുനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന അഞ്ച് യുവാക്കളെ സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. പ്രദേശവാസികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
