
രാംകുമാര്‍
മോദിയുടെ കഴിഞ്ഞ മൂന്നു വർഷത്തെ വികസനങ്ങൾ ഏതൊക്കെ എന്ന് ചോദിച്ചാൽ സ്വാഭാവികമായും എല്ലാ സംഘപരിവാർ സുഹൃത്തുക്കളും നൽകുന്നത് രണ്ടു ഉത്തരങ്ങള്‍ ആണ്. ഒന്ന്: മൂന്നു വര്‍ഷം കൊണ്ട് 70 വർഷത്തെ കേടുകൾ തീർക്കാൻ ഒക്കില്ല. രണ്ട്: വികസന പദ്ധതികളുടെ കുറെ copy pasted ഫോർവേഡ് മെസ്സേജുകൾ. ഈ രണ്ടു വാദങ്ങളും തരം പോലെ ഇവർ ഉപയോഗിക്കും, ഉദാഹരണത്തിന് ഇപ്പൊ വികസനം എവിടെ എന്ന് ചോദിച്ചാൽ ആദ്യം ഈ കോപ്പി പേസ്റ്റ് ഫോർവേഡ് മെസ്സേജുകൾ അയക്കും, അതിനെ ചോദ്യം ചെയ്താൽ മൂന്നു വര്‍ഷം കൊണ്ട് 70 വർഷത്തെ കേടുകൾ തീർക്കാൻ ഒക്കില്ല എന്ന് പറയും. അവരെ കുറ്റം പറയാൻ ഒക്കില്ല, പിടിച്ചു നിൽക്കണ്ടേ.
വാസ്തവം എന്തെന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോദി കാര്യമായ ഒരു വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഇടയ്ക്കു ഒരു സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞതാണ്, ലവൻ കുറച്ചു കമ്പനികളുടെ ഫൈനാൻഷ്യല്‍ അഡ്വൈസർ ആണ്. പണ്ട് 1000 കോടിയുടെ ഒക്കെ കയറ്റിറക്കുമതി നടത്തിയിരുന്ന പല കമ്പനികളുടെയും കഴിഞ്ഞ രണ്ടു വർഷത്തെ ആകെ കച്ചവടം 500 കോടിയിൽ താഴെ മാത്രമാണ് എന്നാണ്. ഇന്ത്യയുടെ ജി. ഡി. പി യുടെ താഴോട്ടുള്ള പോക്ക് ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു.
എന്താണ് കഴിഞ്ഞ മൂന്നു വർഷമായി മോദി ചെയ്യുന്നത്?
മോദി സ്വയം കരുതുന്നത് അയാൾ ഒരു ഭയങ്കര സംഭവം ആണ് എന്നാണ്. വാസ്തവത്തിൽ വൈബ്രന്റ് ഗുജറാത്ത് പരസ്യം വഴി ഗുജറാത്ത് സർക്കാരിന്റെ കാശ് കൊടുത്തുആര്‍. എസ്. എസ് നിർമ്മിച്ച് നൽകിയ പ്രതിച്ഛായയിൽ സ്വയം പെട്ടുപോയ ഒരു നേതാവ് ആണ് ഇയാൾ. അൽപ്പം കൂടെ ബുദ്ധിയുള്ള “രാഹുൽ ഗാന്ധി” അതിൽ കൂടുതൽ ഒന്നും അല്ല.
പെട്രോൾ അടിക്കാൻ പമ്പിൽ പോയാൽ മോദി,ബസ് കയറാൻ പോയാൽ ബസ്സിനകത്തും പുറത്തും മോദി, എന്തിനു കക്കൂസിൽ പോയാൽ വരെ മോദി. മോദിയുടെ പരസ്യവും യാഥാർഥ്യവും തമ്മിൽ ലെയ്സ് ചിപ്സ് പോലത്തെ സാമ്യം ഉണ്ട്. കിടിലം പരസ്യം.. വലിയ കവർ.. അടിപൊളി കളർ… പക്ഷെ തുറന്നാൽ വെറും ഗ്യാസ്….
ലെയ്സ് പോലെ ആണ് മോദിയുടെ ഭരണവും. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് കുറെ പദ്ധതികൾ മോദി പ്രഖ്യാപിച്ചു. പദ്ധതികൾക്ക് ചിലവാക്കേണ്ട പണത്തിനേക്കാൾ തുക മുടക്കി അതിന്റെയൊക്കെ പരസ്യവും ചെയ്തു. മോദിയുടെ വൻ വികസന പദ്ധതികൾ എന്ന് പറഞ്ഞു അവതരിപ്പിക്കുന്ന 90 ശതമാനം പദ്ധതികളും കഴിഞ്ഞ യു. പി. എ സർക്കാർ കാലത്തെയാണ്. പേര് മാറ്റി അവതരിപ്പിച്ചവ. 10 ശതമാനം പദ്ധതികൾ പുതിയതാണ്. പക്ഷെ ഇതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഓരോ പദ്ധതിയും പ്രത്യേകം എടുത്തു പരിശോദിച്ചാൽ വിഭാവനം ചെയ്തതതിന്റെ 30 ശതമാനം പോലും വിജയിച്ചില്ല എന്ന് പല സർവേകളും തെളിയിച്ചതാണ്. പക്ഷെ സർക്കാർ ഇത് അംഗീകരിക്കില്ല എന്ന് മാത്രം.
ഇനി എത്രകാലം പരസ്യത്തിലൂടെ മോദിയെ ആര്‍. എസ്. എസിന് വിൽക്കാൻ സാധിക്കും എന്നതാണ് ചോദ്യം. അതിനു പരസ്യത്തിൽ കാണുന്ന ഉല്പന്നത്തിന്റെ പൊള്ളത്തരം വിളിച്ചു പറയാൻ ഒരു ആൾ വേണം. അതിനൊരു നേതാവ് വേണം. സോഷ്യൽ മീഡിയയിലൂടെ പറഞ്ഞാലൊന്നൊന്നും ജനങ്ങളിൽ എത്തില്ല. അതിനു പരിമിതികൾ ഉണ്ട്. . അങ്ങനെ ഒരു നേതാവ് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത് വരെ ആര്‍. എസ്. എസ് എന്ന കമ്പനി മോദി എന്ന പരസ്യ മോഡലിനെ വെച്ച് ഇന്ത്യയിൽ പരസ്യം ചെയ്യും.
