മോദിയുടെ നാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് മൂത്രശങ്ക, നേരെ കയറിയത് വനിതകളുടെ ടോയ്‌ലറ്റിലേക്ക്; പിന്നീട് അവിടെ സംഭവിച്ചതിങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing മോദിയുടെ നാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് മൂത്രശങ്ക, നേരെ കയറിയത് വനിതകളുടെ ടോയ്‌ലറ്റിലേക്ക്; പിന്നീട് അവിടെ സംഭവിച്ചതിങ്ങനെ

അഹമ്മദാബാദ്: ചില രാഷ്ട്രീയ നേതാക്കള്‍ക്ക് അന്യസംസ്ഥനങ്ങളിലെത്തിയാല്‍ പലപ്പോഴും അമളി പറ്റാറുണ്ട്. അമളി പറ്റിയ നേതാവിന് പിന്നെ കുറെ ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍കൊണ്ട് പൊങ്കാലയായിരിക്കും എന്ന് പ്രേത്യകം പറയേണ്ടതില്ലലോ. ഇത്തരത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ദിവസം പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ചോട്ടാ ഉദേപൂര്‍ ജില്ലയില്‍ വച്ചായിരുന്നു സംഭവം. ഗുജറാത്തി വായിക്കാനറിയാതെ രാഹുല്‍ മൂത്ര ശങ്ക വന്നപ്പോള്‍ ഓടിക്കയറിയത് സ്ത്രീകളുടെ ടോയിലറ്റില്‍ ആണ്. നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിലേക്ക് കയറുകയായിരുന്നു.ശൗചാലയത്തെ വേര്‍തിരിച്ചറിയുന്ന സൂചനകളൊന്നുമില്ലായിരുന്നെങ്കിലും, മഹിളാവോ മാതേ ശൗചാലയേ എന്ന പോസ്റ്റര്‍ അവിടെയുണ്ടായിരുന്നു. കയറിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അബദ്ധം മനസിലായത്. ഉടന്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു. ഇതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താനും വിശദീകരണം തേടാനും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയെത്തിയെങ്കിലും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരെയും പിടിച്ചുമാറ്റി. അബദ്ധം അധികം പ്രചരിക്കാതിരിക്കാന്‍ എസ്.പി.ജി ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്ന് നീക്കുകയും ചെയ്തു. ഏതായാലും രാഹുല്‍ പുറത്തിറങ്ങിയ ഉടന്‍ ചിരിയുടെ ഘോഷയാത്രയുമായി ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ ഇറങ്ങി.രാഹുല്‍ വനിതകളുടെ ശൗചാലയത്തില്‍ നിന്നും പുറത്തിറങ്ങുന്നത് കണ്ട ജനങ്ങള്‍ പൊട്ടിച്ചിരിച്ചെന്നാണ് വേദിയിലുണ്ടായിരുന്നവര്‍ പറയുന്നത്. രാഹുലിനു സംഭവിച്ച ഈ അബദ്ധത്തിന്റെ ദൃശ്യങ്ങള്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തിരുന്നു.

0Shares