മോദിയുടെ ഇംഗ്ലീഷ് സൂപ്പറാണ്, പക്ഷേ സംസാരിക്കില്ല; പ്രധാനമന്ത്രിയെ അടുത്തിരുത്തി ട്രോളിറക്കി ട്രംപ്

  • Post category:news
  • Reading time:1 min read
You are currently viewing മോദിയുടെ ഇംഗ്ലീഷ് സൂപ്പറാണ്, പക്ഷേ സംസാരിക്കില്ല; പ്രധാനമന്ത്രിയെ അടുത്തിരുത്തി ട്രോളിറക്കി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷിനെ ട്രോളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി-7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ തമാശയില്‍ പൊതിഞ്ഞ പരിഹാസം. നരേന്ദ്ര മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നും എന്നാല്‍, അദ്ദേഹത്തിനു സംസാരിക്കാന്‍ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞു. നരേന്ദ്ര മോദിയെ അരികില്‍ ഇരുത്തിയായിരുന്നു ട്രംപിന്‍റെ പ്രസ്താവന.

ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ഹിന്ദിയിലാണ് മോദി സംസാരിച്ചത്. ഇതിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ട്രംപ് മോദിയുടെ രക്ഷയ്‌ക്കെത്തിയത്. ട്രംപിന്‍റെ കളിയാക്കലും ഇരുനേതാക്കളുടെ പൊട്ടിച്ചിരിയും ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോദി ട്രംപിന്‍റെ കൈയില്‍ ചിരിച്ചുകൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.

0Shares