
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമർശനവുമായി വീണ്ടും വി. ടി. ബൽറാം. നോട്ട് നിരോധനം, ജി. എസ്. ടി, ശിവജി – പട്ടേൽ പ്രതിമകൾ, ഹെെസ്‌പീഡ് ട്രെയിൻ പെട്രോൾ വില തുടങ്ങിയ മോദിയുടെ വികസനം കൊണ്ട് രാജ്യത്തിന് പ്രാന്തായെന്ന് വി. ടി ബൽറാം എം. എൽ. എ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയുടെ റേഡിയോ പരിപാടിയായ മാൻ കി ബാത്തിനെയും കഴിഞ്ഞ ദിവസം ബൽറാം വിമർശിച്ചിരുന്നു. നേരിട്ടുള്ള ചോദ്യങ്ങൾക്ക് നേരിട്ടുള്ള ഉത്തരം നൽകുന്ന, തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന, ഒരു അഭിമുഖമോ പത്രസമ്മേളനമോ ആണ് പ്രധാനമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അല്ലാതെ ‘മങ്കി ബാത്ത് പോലുള്ള സ്ക്രിപ്റ്റഡ് ഉഡായിപ്പുകളല്ല’ എന്നും അദ്ദേഹം വിമർശിച്ചിരുന്നു.
