ന്യൂഡല്‍ഹി: കള്ള നോട്ടുകള്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ട് വന്ന പുതിയ 500, 2000 നോട്ടുകള്‍ക്കും വ്യാജന്‍. കള്ളനോട്ട് തടയാനായി പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒട്ടുമിക്ക സുരക്ഷാ സൂത്രപ്പണികളും വിപണിയില്‍ ഇറങ്ങിയ വ്യാജനില്‍ ഉണ്ട്. അതിനാല്‍ ഇത് തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് വിഷമമാണ്. 2000 രൂപയുടെ കള്ളനോട്ടുകള്‍ രഹസ്യാന്വേഷണ വിഭാഗവും ബി.എസ്.എഫ്, ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലെ ചില ബാങ്കുകളില്‍ പോലും കള്ളനോട്ട് എത്തിയതായി വിവരമുണ്ട്. ചിലത് പിടികൂടിയിട്ടുമുണ്ട്.
