
മോഡേണ്‍ ലുക്കില്‍ സുന്ദരിയായി മഞ്ജു വാര്യർ.ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ്.മഞ്ജുവിന്‍റെ ഈ ലുക്കിന് പിന്നില്‍ ഉറ്റസുഹൃത്തും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ആണ്. പൂര്‍ണിമയുടെ പ്രാണയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജു ധരിച്ചിരിക്കുന്നത്.

എന്തായാലും ചിത്രങ്ങള്‍ പ്രാണയുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ചതോടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം മുംബൈയില്‍ വച്ചുനടന്ന മൂത്തോന്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം കാണാന്‍ എത്തിയ മഞ്ജു ഈ വസ്ത്രമായിരുന്നു ധരിച്ചത്.
