മോഡി ആദ്യം സ്വന്തം കസേര രക്ഷിച്ചെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ, എന്നിട്ട് മതി ഞങ്ങളുടെ എം.എല്‍.എമാരെ കിട്ടുമോ എന്ന് നോക്കാന്‍: മമത ബാനര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing മോഡി ആദ്യം സ്വന്തം കസേര രക്ഷിച്ചെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ, എന്നിട്ട് മതി ഞങ്ങളുടെ എം.എല്‍.എമാരെ കിട്ടുമോ എന്ന് നോക്കാന്‍: മമത ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 40 എം.എല്‍.എമാര്‍ ബി.ജെ.പിയിലേയ്ക്ക് വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാവാദത്തിന് മറുപടിയുമായി തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മോഡി ആദ്യം സ്വന്തം കസേര രക്ഷിച്ചെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. എന്നിട്ട് മതി ഞങ്ങളുടെ എം.എല്‍.എമാരെ കിട്ടുമോ എന്ന് നോക്കാന്‍ എന്ന് അവര്‍ അഭിപ്രായപ്പെട്ടു.


ബംഗാളില്‍ ഞങ്ങളുടെ 40 എം.എല്‍.എമാരെ വിലക്ക് വാങ്ങുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഹൂഗ്ലിയിലെ ഭദ്രേശ്വറില്‍ വോട്ടര്‍മാരുമായി സംസാരിക്കുകയാരുന്നു മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസുകാരെ അങ്ങനെ എളുപ്പത്തില്‍ വിലയ്ക്ക് വാങ്ങാം എന്ന് മോഡി കരുതണ്ട. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന ബി.ജെ.പിയെ ബംഗാളികള്‍ ഒരിക്കലും അംഗീകരിക്കില്ല. ഭരണഘടനാവിരുദ്ധമായ കാര്യങ്ങളാണ് മോഡി പറയുന്നത്. നിരന്തരം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തുകയാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് – മമത പറഞ്ഞു.

0Shares