തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പേര് മാറുമ്പോഴുമുള്ള സേവനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ അനുബന്ധ സര്‍വീസുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചത്. സര്‍വീസ് നിരക്കുകള്‍ സംബന്ധിച്ച ഓണ്‍ലൈന്‍ അപേക്ഷിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും പരിഹരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
