മൊബൈൽ പ്രണയം; കണ്ണൂരില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാ​മു​ക​നെ തേ​ടിയെത്തിയ വീട്ടമ്മ കണ്ടത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥിയെ​

  • Post category:news
  • Reading time:1 min read
You are currently viewing മൊബൈൽ പ്രണയം; കണ്ണൂരില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാ​മു​ക​നെ തേ​ടിയെത്തിയ വീട്ടമ്മ കണ്ടത് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥിയെ​

മൊ​ബൈ​ലിലൂടെ പ്ര​ണയിച്ച്‌ ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാ​മു​ക​നെ തേ​ടിയെത്തിയ വീട്ടമ്മ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ കാ​മു​ക​നെ ക​ണ്ട് ഞെ​ട്ടി. തന്‍റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ കാ​മു​കി​യെ ക​ണ്ട കാ​മു​ക​ന്‍ പേ​ടി​ച്ചു വി​റ​ച്ച്‌ പൊ​ട്ടി​ക്ക​ര​ഞ്ഞു. ​വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കാ​മു​ക​ന്‍റെ വീ​ട്ടി​ല്‍ ത​ടി​ച്ചു കൂ​ടി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വ​ങ്ങ​ള്‍ നടന്നത്. മാ​സ​ങ്ങ​ള്‍ നീ​ണ്ട മൊ​ബൈ​ല്‍ പ്ര​ണ​യ​ത്തി​ലൊ​ടു​വി​ലാ​ണ് ഭ​ര്‍​ത്താ​വി​നേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച്‌ വീട്ടമ്മ അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

മൊ​ബൈ​ല്‍ ഫോ​ണി​ലെ വി​ലാ​സം തേ​ടി കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു കാമുകിയായ വീട്ടമ്മ. കാ​മു​ക​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ ശേ​ഷം ഫോ​ണി​ല്‍ വി​ളി​ച്ച്‌ താ​ന്‍ വീ​ട് വി​ട്ടി​റ​ങ്ങി വന്ന വി​വ​രം അ​റി​യി​ച്ചു. എന്നാല്‍, മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ച്‌ ത​ന്‍റെ മു​ന്നി​ലേ​ക്കി​റ​ങ്ങി വ​ന്ന കാ​മു​ക​നെ ക​ണ്ട് വീ​ട്ട​മ്മ ഞെ​ട്ടി. തളര്‍ന്നു പോയ വീ​ട്ട​മ്മ ബാ​ഗും കൈ​യി​ല്‍ പി​ടി​ച്ച്‌ കാ​മു​ക​ന്‍റെ വീടിന്റെ വ​രാ​ന്ത​യി​ല്‍ ഇ​രു​ന്നു.

തന്‍റെ അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള മൊ​ബൈ​ല്‍ ക​ണ​ക്ഷ​നാ​ണ് പ്ല​സ് വ​ണ്‍ കാരനായ കാ​മു​ക​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​വി​ലാ​സ​ത്തി​ലാ​ണ് കാ​മു​കി കാ​മു​ക​നെ തേ​ടി​യെ​ത്തി​യ​ത്. ആ​ളു​ക​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് കാ​മു​ക​നെ തേ​ടി​യു​ള്ള കാ​മു​കി​യു​ടെ വ​ര​വ് കാ​ട്ടുതീ ​പോ​ലെ പ​ട​ര്‍​ന്നു. ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച്‌ വി​വ​രം പ​റ​ഞ്ഞു.​സ്ഥ​ല​ത്തെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടുപോ​യി.

0Shares