മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കാന്‍ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ പുതിയ പദ്ധതിയൊരുക്കി; മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ജോലിനല്‍കുകയും സംരംഭകരാക്കുകയുമാണ് ലക്ഷ്യം

  • Post category:news
  • Reading time:1 min read
You are currently viewing മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കാന്‍ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ പുതിയ പദ്ധതിയൊരുക്കി; മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ജോലിനല്‍കുകയും സംരംഭകരാക്കുകയുമാണ് ലക്ഷ്യം

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്ന ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയുടെ നേതൃത്വത്തില്‍ നാഷണല്‍ ടെക്കനോളജി എംപവര്‍മെന്റ് മിഷന്‍(എന്‍.ടി.ഇ.എം) പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നു. വിദേശങ്ങളില്‍ നിന്ന് വന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയും സംരംഭകവും തുടങ്ങുന്നതിനും വേണ്ടി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് പദ്ധതിയെന്ന് ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ണിക്യഷ്ണന്‍ കിനാനൂര്‍ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  അടുത്ത 10 വര്‍ഷത്തേയ്ക്കുള്ള ഭാവി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് വരുന്നവര്‍ക്ക് പുതിയ ടെക്‌നോളജികള്‍ പഠിപ്പിച്ച് ആധുനിക സാങ്കേതിക സംരംഭകരാക്കി മാറ്റി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ വ്യാപാര വ്യവസായ കാര്‍ഷിക മേഖലകളിലും നിര്‍മ്മാണരംഗത്തും മാര്‍ഗ ദര്‍ശനം നല്‍കുകയാണ് മിഷന്റെ ദൗത്യം. അടുത്തമാസം മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം നവംമ്പറിലാണ് നടക്കുന്നത്. അത്‌കൊണ്ട് ഡല്‍ഹി പരിസരസംസ്ഥാനങ്ങളില്‍ ടെക്സ്റ്റയില്‍സ്, ഫൂട്ട് വെയര്‍, ബേക്കറി, ഹോട്ടല്‍, ഫുഡ് സ്റ്റഫ്, ഓട്ടോമൊബൈല്‍സ്, ഹാര്‍ഡ് വെയേഴ്‌സ്, സെക്യൂരിറ്റി ക്യാമറ, സോളാര്‍ പവര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവാസികള്‍ക്കും, യുവാക്കള്‍ക്കും പദ്ധതികള്‍ തയ്യാറാക്കും. ഡിഗ്രി പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും ഇന്റേണ്‍ഷിപ്പും നല്‍കി അതോടൊപ്പം പാര്‍ട്ട്‌ടൈം, ഫുള്‍ടൈം ജോലി നല്‍കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് +919947630000 എന്ന നമ്പറില്‍ ബന്ധപ്പെടാം. ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ മാനേജിംഗ് ഡയറക്ടര്‍ മുത്തു കോഴിച്ചെന, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ഫോണ്‍ ടെക്‌നോളജി (ഐ.എം.പി.ടി) മാനേജിംഗ് ഡയറക്ടര്‍ വി.പി.എ കുട്ടി, യൂനിടെല്‍ ഡയറക്ടര്‍ രജ്ഞിത്ത് കെ.വി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ഫോണ്‍ ടെക്‌നോളജി (ഐ.എം.പി.ടി) ജനറല്‍ മാനേജര്‍ സതീഷ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

0Shares