മൊബൈലില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത ബസ് ഡ്രൈവര്‍ക്കും കിട്ടി പണി; യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദു ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing മൊബൈലില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത ബസ് ഡ്രൈവര്‍ക്കും കിട്ടി പണി; യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദു ചെയ്തു

കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. തലശേരി ചിറക്കുനിയില്‍നിന്നു പെരളശ്ശേരിയിലേക്കുള്ള കെ.എല്‍ 58- 9097 നമ്പര്‍ ശ്രീഹരി ബസ്സിന്റെ ഡ്രൈവര്‍ പി. നിഖിലിന്റെ ലൈസന്‍സാണ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയത്. ആയിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിഖിലിന്റെ ബസ് ഡ്രൈവിങ് സമൂഹമാധ്യമങ്ങളിലടക്കും വൈറലായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആര്‍.ടി.ഓ യുടെ നടപടി. ഞായറാഴ്ച രാവിലെ എട്ടുമണിയോടായാണ് ബസ് ഡ്രൈവറുടെ സാഹസീകത നടന്നത്. പതിനഞ്ച് മിനിറ്റോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ബസ് ഓടിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചു ബസ് ഓടിക്കുന്നതു യാത്രക്കാര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതു പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നു പലതവണ യാത്രക്കാര്‍ പറഞ്ഞിട്ടും ഇയാള്‍ ചെവി കൊണ്ടില്ല എന്നും ആരോപണമുണ്ട്. കണ്ടക്ടറോടു പരാതി പറഞ്ഞപ്പോള്‍ ചിരിച്ചു തള്ളുകയാണ് ചെയ്തതെന്നും യാത്രക്കാര്‍ പറയുന്നു.

0Shares