
പീരുമേട്: പീരുമേട് എസ്റ്റേറ്റ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 6217 ഏക്കർ ഭൂമി ഏറ്റെടുക്കാൻ, സ്പെഷൽ ഒാഫീസർ എം. ജി.രാജമാണിക്യത്തിന്റെ ഉത്തരവ്. 15 ദിവസത്തിനകം ഒഴിയാൻ സർക്കാർ നോട്ടിസ് നൽകി. എന്നാൽ പതിനഞ്ച്ദിവസത്തിന് ശേഷവും ഭൂമി ഒഴിഞ്ഞു പോകാൻ കമ്പനി തയ്യാറാകാത്തതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സർക്കാർ ആരംച്ചിരിക്കുകയാണ്കമ്പനികളും പൗരൻമാരും കൈവശം വെച്ചിരിക്കുന്ന ഭൂമിതിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയിൽ രജിസ്റ്റർചെയ്യാത്തതും പ്രവർത്തനാനുമതി ഇല്ലാത്തതുമായ വിദേശ കമ്പനികൾക്ക് ഭൂമി കൈവശം വെക്കാൻഅനുവാദമില്ല. പാട്ടഭൂമി മറിച്ചു വിൽക്കാനും പാടില്ല. 2015ൽ ഇത്തരം ഭൂമികൾ കണ്ടെത്തുന്നതിനായി എം. ജി രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. രാജമാണിക്യത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായിരിക്കുന്നത്.
സ്വാതന്ത്യത്തിന് മുൻപ് തിരുവിതാംകൂർ രാജാക്കൻമാർ പാട്ടമായി തെയിലകൃഷിക്ക് നൽകിയഭൂമിയാണ് ട്രാവൻകൂർ യു.കെ ലിമിറ്റഡ് എന്ന കമ്പനിയുടെ പക്കലുണ്ടായിരുന്നത്. 1976 ൽഇത് ആർ. ബി. ടി എന്ന കമ്പനിയുടെ കൈവശമായി. ഇപ്പോൾ 9678 ഏക്കർഭൂമി ഹോപ്പ്, മിഡ് ലാന്റ്, സി. എം. എസ് എന്നീ മൂന്ന് ഉടമകളുടെ കീഴിലാണ്. ഇതിലെ 3116, 3101 ഏക്കർവീതമുള്ള രണ്ട് എസ്റ്റേറ്റുകളാണ് സർക്കാർ ഏറ്റെടുക്കുക. അതേസമയം ഉടമകൾ വീണ്ടും കോടതിയെ സമീപിച്ചാൽ നടപടികൾ വൈകും. നിലവിലെ ഭൂസംരക്ഷണ നിയമവും ഭൂപരിധി നിയമവും അനുസരിച്ച് നടപടി വരുമ്പോൾ ജില്ലാകോടതികൾ മുതൽ ഹൈക്കോടിവരെ കേസുകൾകൊടുത്ത് ഒഴിപ്പിക്കൽ തടസ്സപ്പെടുത്താനാണ് വൻകിട കൈയ്യേറ്റക്കാരുടെ ശ്രമം.
