മൊഗ്രാൽ പുത്തൂരിലെ കിടപ്പിലായ രോഗികൾക്ക് പുതപ്പ് നൽകി സി. എച്ച് വായനശാല

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing മൊഗ്രാൽ പുത്തൂരിലെ കിടപ്പിലായ രോഗികൾക്ക് പുതപ്പ് നൽകി സി. എച്ച് വായനശാല

മൊഗ്രാൽ പുത്തൂർ/ കാസര്‍കോട്: പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് പുതപ്പ് നൽകി കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവർത്തകർ. മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റിവ് സംഗമം ‘ഒപ്പരം 2020’ പരിപാടിയിൽ വെച്ച് പുതപ്പ് കൈമാറി, വായന ശാല പ്രസിഡൻ്റ് മാഹിൻ കുന്നിൽ പുതപ്പുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. ജി. സി. ബഷീറിന് കൈമാറി. പൊതു പ്രവർത്തകനും ഗൾഫ് വ്യവസായിയുമായ റഹീം പുത്തൂരിന്‍റെ ( ബ്ലാക്ക് വൈറ്റ് ) സഹായത്തോടെയാണ് പുതപ്പ് നൽകിയത്,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ അധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ:നാസ്മിൻ ജെ.നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് നഴ്സ് സുജാത നന്ദി പറഞ്ഞു.

പാലിയേറ്റിവ് ജില്ലാ കോ – ഓഡിനേറ്റർ ഷിജി ശേഖർ, വൈസ് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഹമീദ് ബള്ളൂർ, മുജീബ് കമ്പാർ, ഫൗസിയ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. അബദുല്ലകുഞ്ഞി, എസ്.എച്ച് ഹമീദ്, സുഹകരിം,സൗജാന റാഫി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ, എച്ച്.എം.സി മെമ്പർ മാഹിൻ കുന്നിൽ ,കരീം ചൗക്കി, എം എ നജീബ്, ബഷീർ പൗർ, റഷീദ് പോസ്റ്റ്, ഇഖ്ബാൽ എരിയാൽ തുടങ്ങിയവർ സംബന്ധിച്ചു.

0Shares