മൊഗ്രാല്‍ പുത്തൂര്‍ സ്മാര്‍ട്ടാണ്; ഗ്രാമപഞ്ചായത്തിന് ഇരട്ട അനുമോദനം

  • Post category:news
  • Reading time:1 min read
You are currently viewing മൊഗ്രാല്‍ പുത്തൂര്‍ സ്മാര്‍ട്ടാണ്; ഗ്രാമപഞ്ചായത്തിന് ഇരട്ട അനുമോദനം

കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ 2018-19 വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന് ഇരട്ട അനുമോദനം. 2017-18 സാമ്പത്തിക വര്‍ഷം പദ്ധതിവിഹിതം ചിലവഴിച്ചതിനും 100 ശതമാനം നികുതി പിരിവ് നടത്തിയതിനുമാണ് പഞ്ചായത്തിന് അനുമോദനം ലഭിച്ചത്. കണ്ണൂരില്‍ നടന്ന അവലോകനയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനില്‍ നിന്ന് അനുമോദനം ഏറ്റുവാങ്ങി.പരിമിതിക്കകത്ത് നിന്നും ഈ നേട്ടം കൈവരിക്കാനായതിന് മന്ത്രി ഗ്രാമപഞ്ചായത്തിനെ അഭിനന്ദിച്ചു. സഹപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും ആത്മാര്‍ത്ഥമായ സഹകരണമാണ് ഈ വിജയത്തിലെത്തിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലയിലെ ഒഴിവുകള്‍ നികത്തക്കണമെന്നും നിലവിലുള്ള ഉദ്യോഗസ്ഥന്മാരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം ഒഴിവാക്കണമെന്നും പ്രസിഡണ്ട് മന്ത്രിയോട് ആവശ്യപ്പെട്ടു.

0Shares