മൈസൂരില്‍ മലയാളി യുവതികളടങ്ങുന്ന ആറ് പെണ്‍വാണിഭ സംഘങ്ങള്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മൈസൂരില്‍ മലയാളി യുവതികളടങ്ങുന്ന ആറ് പെണ്‍വാണിഭ സംഘങ്ങള്‍ പിടിയില്‍

മൈസൂര്‍: മലയാളി യുവതികളടങ്ങുന്ന പെണ്‍വാണിഭ സംഘം മൈസൂരില്‍ പോലീസ് പിടിയില്‍. ഹൂട്ടഹളളിയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവിലായിരുന്നു പെണ്‍വാണിഭം. ഇതിന്റെ നടത്തിപ്പുകാരിയായ സഞ്ജന എന്ന സ്ത്രീയും നാല് യുവാക്കളും അറസ്റ്റിലായി.പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍മാസപ്പടി പറ്റുന്ന പോലീസുകാരുടെ പേരുമുണ്ടായിരുന്നു. ഇതോടെ അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.മലയാളികള്‍ അടക്കമുളള യുവതികളെ ഇവരില്‍ നിന്ന് പോലീസ് മോചിപ്പിച്ചിരുന്നു.നഗരത്തില്‍ മഹര്‍ഷി യോഗാലയം എന്ന പേരിലുളള യോഗാ സെന്ററടക്കം പെണ്‍വാണിഭ കേന്ദ്രമാണെന്ന് കണ്ടെത്തിയിരുന്നു.കോളേജ് വിദ്യാര്ഥിനികളടക്കമുള്ള യുവതികളെ ആയിരുന്നു ഇവര്‍ ട്രാപ്പിലാക്കിയിരുന്നത്. ഇവിടെ നിന്ന് മാത്രം ഏഴ് പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുളളവര്‍ ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിളെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഗുണ്ടല്‍പേട്ട് ,കുടക് മേഖലകളിലും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ വ്യാപകമെന്നാണ് പൊലീസിന് കിട്ടിയ വിവരം.ഇവരില്‍ നിന്ന് കണ്ടെടുത്ത ഡയറിയിലാണ് പൊലീസുകാരുടെ പേരുണ്ടായിരുന്നത്. മാസത്തില്‍ ഇവര്‍ക്ക് നല്‍കിയിരുന്ന തുകയുടെ കണക്കും ഡയറിയിലുണ്ടായിരുന്നു.

0Shares