മോ​ദിക്കും യോഗിക്കുമെതിരെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​വ​രെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടും: യു.പി തൊഴില്‍മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing മോ​ദിക്കും യോഗിക്കുമെതിരെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​വ​രെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടും: യു.പി തൊഴില്‍മന്ത്രി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ന്ന​വ​രെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി ര​ഘു​രാ​ജ് സിം​ഗ്. അ​ലി​ഗ​ഡി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​ച്ചു കൊ​ണ്ടു​ള്ള ഒ​രു റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ൽ തൊ​ഴി​ൽ മ​ന്ത്രി​യായ ര​ഘു​രാ​ജ് സിം​ഗ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ന്ന​വ​രെ ഞാ​ൻ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടും. ഒ​രു ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണു പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന​ത്. അ​വ​ർ ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച്, ന​മ്മു​ടെ നി​കു​തി​പ്പ​ണ​ത്തി​ന്‍റെ പ​ങ്കു​പ​റ്റി, ന​മ്മു​ടെ നേ​താ​ക്ക​ൾ​ക്കെ​തി​രേ മൂ​ർ​ദാ​ബാ​ദ് വി​ളി​ക്കു​ന്നു.

ഈ ​രാ​ജ്യം എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തി​രാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല- ബി.​ജെ​.പി നേ​താ​വ് പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​തി​രേ​യും ര​ഘു​രാ​ജ് സിം​ഗ് പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി. നെ​ഹ്റു​വി​ന്‍റെ ജാ​തി എ​താ​യി​രു​ന്നെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

0Shares