എറണാകുളം: കേരളത്തിലെ ആദ്യ മെട്രോ ട്രെയിന്‍ യാത്ര തുടരുന്നതേ ഉള്ളൂവെങ്കിലും യാത്ര തുടങ്ങി മൂന്നാമത്തെ ദിവസം മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ആദ്യത്തെ അപകടം റിപ്പോര്‍ട്ട് ചെയ്തു. ആലുവ മെട്രോ സ്റ്റേഷനില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. ചാലക്കല്‍ നാലുകണ്ടത്തില്‍ അബ്ദുല്‍ ഖാദറി(70)നാണ് പരിക്കേറ്റത്. 
എസ്കേറ്ററില് കയറി പരിചയമില്ലാത്ത ആളാണ് അബ്ദുല്‍ ഖാദറെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീഴ്ച്ചയെ തുടര്‍ന്ന് തലയ്ക്കും കൈക്കും പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.