മെട്രോറെയില്‍ അടുത്ത മാസം മുതല്‍ ഓടിത്തുടങ്ങും; ഉദ്ഘാടനം ജൂണ്‍ 17 പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing മെട്രോറെയില്‍ അടുത്ത മാസം മുതല്‍ ഓടിത്തുടങ്ങും; ഉദ്ഘാടനം ജൂണ്‍ 17 പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

തിരുവനന്തപുരം: കൊച്ചി നിവാസികളുടെ ഏറെകാലത്തെ പ്രതീക്ഷയായിരുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. മെട്രോ റെയില്‍ ആരംഭിക്കുന്ന സ്‌റ്റേഷനായ ആലുവയില്‍ ആയിരിക്കും ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും മെട്രോയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററുകളാണ് ആദ്യ ഘട്ടത്തില്‍ മെട്രോ ഓടുന്നത്.

0Shares