മെഗാസ്റ്റാർ പദവി മമ്മൂക്കായ്ക്ക് പ്രേക്ഷകർ ,മലയാള സിനിമാലോകം ചാർത്തി കൊടുത്തിട്ട് ഇന്നേയ്ക്ക് 30 വർഷം തികയുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing മെഗാസ്റ്റാർ പദവി മമ്മൂക്കായ്ക്ക് പ്രേക്ഷകർ ,മലയാള സിനിമാലോകം ചാർത്തി കൊടുത്തിട്ട് ഇന്നേയ്ക്ക് 30 വർഷം തികയുന്നു

റോബിൻ തിരുമല

തുടര്‍ച്ചയായ നാലു കനത്ത പരാജയങ്ങള്‍ക്ക് ശേഷം അവര്‍ മൂന്ന് പേര് വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്തു. ചിത്രം ഷൂട്ട് ചെയ്തു കഴിഞ്ഞു, എഡിറ്റിങ്ങും റെക്കോർഡിംങ്ങുംഡബ്ബിങ്ങും തീർത്തുകൊണ്ട് ഫസ്റ്റ് പ്രിന്റ് എടുത്തു കണ്ടപ്പോൾ ചിത്രം വിജയിക്കുമോ എന്ന് അവർക്ക് സംശയം. സിരകളിൽ ചോരയ്ക്കു പകരം പരാജയഭീതിയൊഴുകിയിരുന്ന അവർക്ക് പുതിയ ചിത്രവും ആശയ്ക്ക് വക നല്കിയില്ല. മറ്റൊരാൾ കണ്ടു അഭിപ്രായം പറഞ്ഞെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു. ഒടുവിൽ, മദ്രാസിലെ എ. വി. എം പ്രിവ്യു തിയേറ്ററിൽ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ ഒരാൾക്ക് വേണ്ടി ഈ ചിത്രത്തിന്റെ പ്രിവ്യു നടന്നു. സംവിധായകൻ പ്രിയദർശനു വേണ്ടി. പടം കഴിഞ്ഞു, വലിയ സന്തോഷത്തോടെ പ്രിയൻ അവരോടു പറഞ്ഞു, ഈ ചിത്രം വലിയഹിറ്റാവും, പേടി വേണ്ട. പ്രിയൻ അന്നു കണ്ടു പ്രശംസിച്ച ചിത്രമായിരുന്നു, നമ്മൾ നെഞ്ചിലേറ്റിയ, ഇതാ മലയാളികളുടെ ഷോലെ എന്ന് വിശേഷിപ്പിക്കാൻ എന്ത് കൊണ്ടും അർഹമായ ചിത്രം : ന്യൂഡൽഹി ….!!!

1987 ജൂലൈ 24 നു ആണ് ന്യൂഡൽഹി റിലീസ്ചെയ്തത്. ആ ദിവസം ശ്രീനഗറിലെ നായർ സാബിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫും ഒരു ഫോണിനു ചുറ്റുമിരുന്നു. കേരളത്തിൽ നിന്ന്നിർമാതാവ് ജോയ് തോമസിന്റെ വിളിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അത് . അവരുടെ ഭാവി സിനിമാ ജീവിതംനിർണ്ണയിക്കുന്ന വിധി ആ വിളിയിൽ ഉണ്ടാവും എന്നറിയാമെന്നത് കൊണ്ട് തന്നെ ആ കാത്തിരിപ്പ് ദുസ്സഹമായി. മാറ്റിനി സമയം ഉച്ചക്ക് മൂന്ന്മണിയായതോടെ മൂന്നും പേരും ഒന്നും മിണ്ടാതെയായി. ശ്രീനഗറിലെ മരം കോച്ചുന്ന തണുപ്പിൽ അവർ വിയർത്തു. ഒടുവിൽ വൈകുന്നേരം 7 മണിയായപ്പോൾ കേരളത്തിൽ നിന്ന്അവർക്ക് ഫോൺ വന്നു. ചിത്രം സൂപ്പർ ഹിറ്റ്.

ജനങ്ങളെ നിയന്ത്രിക്കാൻ തിയേറ്ററുകാർ പോലീസ് സഹായം തേടുന്നു. തിരക്കിൽ പെട്ട് പാലക്കാട്പ്രിയദർശിനി തിയേറ്ററിലെ മുൻപിലെ ഗ്ലാസ്സുകൾ തകർന്ന് പലർക്കും പരിക്ക്. എറണാകുളത്തും മിക്ക പല സെന്ററുകളിലും പോലീസ് ലാത്തി ചാര്ജ്ജ്. രാവിലെ മുതലുള്ള കാത്തിരിപ്പുകള്ക്കൊടുവിൽ കിട്ടിയ സന്തോഷ വാർത്ത അവരുടെ സിനിമയിലെ ഭാവിയിലേക്കുള്ള വാതിൽ വീണ്ടും മലർക്കേ തുറന്നിട്ടു. ആഘോഷങ്ങൾക്കിടയിൽ ഡെന്നീസ്ജോ സഫ് ഒരു കരച്ചിൽ കേട്ടു. ഒടുവിൽ കിട്ടിയ സന്തോഷ വാർത്ത കരുത്തനായ ആ നടന്റെ സകല നിയന്ത്രണങ്ങളും തെറ്റിച്ചു. എത്രയോ കാലമായി വിജയം കൊതിച്ച മനസ്സ് കരഞ്ഞു കൊണ്ട് പിന്നെ ചിരിക്കുകയായിരുന്നു. അതെ പിന്നീട് ഇന്ത്യയുടെ അഭിമാനമായി മാറിയ മമ്മൂട്ടി എന്ന ആ നടൻ ചിരിക്കുകയായിരുന്നു, ഉറക്കെയുറക്കെ ആര്ത്തുല്ലസിച്ച്ചിരിക്കുകയായിരുന്നു.

ഇത്‌ ചരിത്രമാണ്‌ ചാരത്തിൽ നിന്ന് ഉയർന്ന് പറക്കുന്ന ഫീനിക്സ്‌ പക്ഷിയെപ്പോലെ പറന്നുയർന്ന നായകന്റെ ചരിത്രം. ഇത്രയും പറഞ്ഞത്‌ ചെറിയ വീഴ്ചകൾ കാരണം മമ്മൂട്ടിയെന്ന നടനെ (താരത്തെയല്ല) തള്ളിപ്പറയുന്നവർ ഓർക്കണം അയാളൊരു വീഞ്ഞാണ്‌ .എത്ര തവണ അസ്തമിച്ചെന്ന് കരുതിയിട്ടുണ്ടോ അപ്പൊഴൊക്കെ പതിന്മടങ്ങ്‌ തേജസ്സോടെ ഉദിച്ചുയർന്ന ചരിത്രമാണ്‌ അയാൾക്കുള്ളത്‌. മെഗാസ്റ്റാർ പദവി മമ്മൂക്കാക്ക്പ്രേക്ഷകർ ,മലയാള സിനിമാലോകം ചാർത്തി കൊടുത്തിട്ട്
ഇന്നേയ്ക്ക് 30 വർഷം തികയുന്നു.
ന്യൂ ഡെൽഹി :’G. K’ (ജി.കൃഷ്ണമൂർത്തി)

0Shares