കൊച്ചി: ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നയം വ്യക്തമാക്കുന്നു എന്ന സിനിമക്ക് ശേഷം ആദ്യമായി മലയാളത്തില്‍ മന്ത്രിയായി വേഷമിടുന്നു. പുതുവര്‍ഷത്തില്‍ തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളാണ് സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ തേടിവരുന്നത്. അബ്രഹാമിന്റെ സന്തതികള്‍, മാമ്മാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സിനിമകള്‍ ഇപ്പോള്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നത്. അതും കേരളത്തിന്റെ മുഖ്യമന്ത്രിയായി.
ചിത്രത്തിന് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ തയ്യാറാക്കുന്നത്. ഈ ചിത്രം ഈ വര്‍ഷാവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ‘മക്കള്‍ ആട്ച്ചി’യില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടി ഈ സിനിമ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ സിനിമ ഒഴിവാക്കുമായിരുന്നുവെന്ന് സംവിധായകന്‍ സന്തേഷ് വിശ്വനാഥ് പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. അതേ സമയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആര്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കും എന്ന് സൂചനയുണ്ട്. നിലവില്‍ ഏറ്റെടുത്ത സിനിമകള്‍ക്ക് ശേഷമാണ് ചിത്രീകരണം ആരംഭിക്കുക.
മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു; സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നത്