മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇനി ജയില്‍വാസമോ..?

  • Post category:news
  • Reading time:1 min read
You are currently viewing മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇനി ജയില്‍വാസമോ..?

കൊച്ചി: ജയില്‍ പുള്ളിയായി മമ്മൂട്ടി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായ മറ്റൊരു ജയില്‍ കഥയുമായി വീണ്ടുമെത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സംവിധായകന്‍ ശരത് സന്ദിതും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പരോള്‍. ഒരു ജയിലിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ മിയാ നായികയാവുന്നു.

ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ബാംഗ്ലൂരാണ്.

0Shares