റഷ്യ: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ രണ്ടാം സെമിയില്‍ മെക്‌സികോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി ഫൈനലിലില്‍ പ്രവേശിച്ചു. ഫൈനലില്‍ ചിലിയാണ് ലോക ചാംപ്യന്‍മാരായ ജര്‍മനിക്ക് എതിരാളി. തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ജര്‍മനി ആദ്യ 10 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മെക്സിക്കോയുടെ ഗോള്‍പോസ്റ്റില്‍ രണ്ട് തവണ പന്തെത്തിച്ച് വ്യക്തമായ ആധിപത്യം പുലര്‍ത്തി. 6, 8 മിനിറ്റുകളില്‍ ലിയോണ്‍ ഗൊട്സക്കെയാണ് ജര്‍മനിക്കുവേണ്ടി വലകുലുക്കിയത്.
59ാം മിനിറ്റില്‍ ടിമോ വെര്‍ണറും 91ാം മിനിറ്റില്‍ അമിന്‍ യുനെസും ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ അവസാന മിനിറ്റില്‍ മാര്‍ക്കോ ഫാബിയാനാണ് മെക്സിക്കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലെയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കളി 1-1 എന്ന സമനിലയിലായിരുന്നു .പോര്‍ച്ചുഗല്‍ മെക്‌സിക്കോ മൂന്നാം സ്ഥാന മല്‍സരവും അന്നു നടക്കും.