മെക്‌സികോ: മെക്‌സികോയിലെ ക്വിന്റാന റൂ നഗരത്തില്‍ സംഗീത പരിപാടികള്‍ക്കിടെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിദേശികളടക്കമുള്ളവര്‍ പങ്കെടുത്ത സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്.

കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ കാനഡ സ്വദേശികളും മറ്റുള്ള മൂന്നു പേരില്‍ കൊളംബിയ, ഇറ്റലി എന്നീ രാജ്യത്തുള്ളവരുമാണ്. വെടിവയ്പ്പിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ മരിച്ചത്. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് റിപ്പോര്‍ട്ടുണ്ട്. അക്രമിയെ കണ്ടെത്താനുള്ള പോലീസിന്റെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
