മെകുനു ചുഴലിക്കാറ്റ്; നാശം വിതച്ച സലാലയിൽ രക്ഷാപ്രവർത്തകരായി മലയാളികൾ

  • Post category:news
  • Reading time:2 mins read
You are currently viewing മെകുനു ചുഴലിക്കാറ്റ്; നാശം വിതച്ച സലാലയിൽ രക്ഷാപ്രവർത്തകരായി മലയാളികൾ

മസ്​കത്ത്​: ‘മെകുന’ ചുഴലിക്കാറ്റ്​ ആദ്യം നാശം വിതച്ച യമൻ്റെ ഭാഗമായ സൊക്കോത്ര ദ്വീപില്‍ രണ്ട്​ ഇന്ത്യക്കാരടക്കം ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്​. ചുഴലിക്കാറ്റ്​ ആഞ്ഞടിച്ച ദിവസം തുറമുഖത്ത്​ ഉണ്ടായിരുന്ന 14 ഇന്ത്യന്‍ നാവികരെയടക്കം 19 പേരെ കാണാതാവുകയായിരുന്നു. കാണാതായവരില്‍ അഞ്ച്​ യമന്‍ സ്വദേശികളുടെയും രണ്ട്​ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടന്നുവരുകയാണെന്ന്​ ​യമന്‍ ഫിഷറീസ്​ മന്ത്രിയെ ഉദ്ധരിച്ച്‌​ വിവിധ അന്താരാഷ്​ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.യമൻ്റെ കരഭാഗത്ത്​ നിന്ന്​ 250 കിലോമീറ്ററിലധികം ദൂരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്​ഥിതി ചെയ്യുന്ന ദ്വീപ്​ സമൂഹമാണ്​ സൊക്കോത്ര. നാലു ദ്വീപുകള്‍ ചേര്‍ന്ന ഇവിടെ നാശം വിതച്ച ശേഷമാണ്​ മെകുനു ഒമാന്‍ തീരം ലക്ഷയമാക്കിയെത്തിയത്​. രക്ഷാപ്രവർത്തനത്തിനായി സൗദി സൈന്യം ഇവിടെ സജ്ജമാണ്. നിരവധി ​പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്​. അതെ സമയം ചുഴലിക്കാറ്റ്​ ആഞ്ഞടിച്ച സലാലയിൽ വാൻ നാശമാണ് ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളിൽ മലയാളികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സലാലയിൽ റോഡ് അടക്കം നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. കെ.എം.സി.സി അടക്കമുള്ള മലയാളി സംഘടനാ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ അവരുടേതായ പങ്ക് വഹിക്കുകയാണ്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(27.05.2018)

ഇന്നത്തെ ചോദ്യം

8.  മുസ്ലിം സമൂഹം റംസാൻ വൃതം അനുഷ്ട്ടിക്കുന്ന സമയക്രമം എങ്ങനെയാണ്..?

A ) സൂര്യൻ ഉദിച്ചത് മുതൽ അസ്തമയം വരെ

B ) രാവിലെ 6 മണിമുതൽ വൈകിട്ട് 6 മണിവരെ

C ) പുലർച്ച 5 മണിമുതൽ വൈകിട്ട് 5 മണിവരെ

D ) പുലർച്ചെ സുബഹി ബാങ്ക് മുതൽ സന്ധ്യസമയം മഗരിബ് ബാങ്ക് വരെ

E ) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (26.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ഗുജറാത്ത് 

വിജയി: അലിമാ ജലീൽ, ചെമനാട് – കാസർകോട്

 

0Shares