അടക്കം ചെയ്ത അമ്മയുടെ മൃതദേഹം 55 ദിവസത്തിന് ശേഷം മകന്‍ പുറത്തെടുത്തതെന്തിന്…? സാത്താന്‍ സേവ കേരളത്തില്‍ വേരുറപ്പിക്കുന്നു.

  • Post category:news
  • Reading time:2 mins read
You are currently viewing അടക്കം ചെയ്ത അമ്മയുടെ മൃതദേഹം 55 ദിവസത്തിന് ശേഷം മകന്‍ പുറത്തെടുത്തതെന്തിന്…? സാത്താന്‍ സേവ കേരളത്തില്‍ വേരുറപ്പിക്കുന്നു.

കൊല്ലം: മരണപ്പെട്ട മാതാവിന്റെ 55 ദിവസം പഴക്കമുള്ള മൃതദേഹം അടക്കം ചെയ്ത സെമിത്തേരിയില്‍ നിന്നും മകന്‍ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. സംഭവവുമായി ബന്ധപ്പെട്ട് മകനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിക്ക് മാനസീക വൈകല്യമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം സെമിത്തേരിയില്‍ നിന്നും കടത്തിക്കൊണ്ട് പോയത് ആഭിചാര കര്‍മ്മങ്ങള്‍ നടത്താനാണെന്ന ആരോപണങ്ങളാണ് ശക്തമായി വരുന്നത്. തിരുവനന്തപുരത്ത് നന്തന്‍കോട്ട് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെ ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരില്‍ കേഡല്‍ ജിന്‍സണ്‍രാജ എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തിയതും സാത്താന്‍ സേവയ്ക്ക് വേണ്ടിയായിരുന്നു. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ സാത്താന്‍ സേവയ്ക്ക് വേണ്ടിയാണ് ഇയാള്‍ ഇത്തരം ക്രൂരകൃത്യം നടത്തിയത് എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. നന്തകോട്ട് കൊലപാതകം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത വലിയൊരു വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലം പത്തനാപുരത്തും സമാന സംഭവമുണ്ടായിരിക്കുന്നത്. അവിടെ കൊലപാതകമാണ് സംഭവിച്ചതെങ്കില്‍ ഇവിടെ സംസ്‌കരിച്ച മൃതദേഹം കാണാതാവുകയാണ് ചെയ്തത്. ഇതും സാത്താന്‍ സേവയ്ക്ക് വേണ്ടിയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

85 വയസ്സുള്ള വൃദ്ധയുടെ മൃതദേഹമാണ് പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരിയില്‍ നിന്ന് കല്ലറ പൊളിച്ച് കടത്തിക്കൊണ്ട് പോയത്. സംഭവത്തെക്കുറിച്ച് സംശയം തോന്നി മകന്‍ തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മൃതദേഹം കടത്തിയതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ശരീരത്തിന്റെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് കല്ലറയ്ക്ക് സമീപത്തു നിന്നും ലഭിച്ചിരുന്നത്. സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ വിശ്വാസികളാണ് കല്ലറ തുറന്ന നിലയിലും ശവപ്പെട്ടി തകര്‍ത്ത നിലയിലും കണ്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും പറമ്പില്‍ ഉണ്ടെന്നുമുള്ള മറുപടി തങ്കച്ചന്‍ പറയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചലിലാണ് മൃതദേഹാവശിഷ്ടം ചാക്കില്‍ കെട്ടിയ നിലയില്‍ പറമ്പില്‍ നിന്ന് കണ്ടെത്തിയതും.

എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് പത്തനാപുരത്തെ കെട്ടിടത്തിന്റെ മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയുണ്ടായി. മറ്റെവിടെയോ വച്ച് കത്തിച്ച ശേഷം മൃതദേഹം കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടിട്ടു എന്നായിരുന്നു പോലീസിന്റെ നിഗമനം. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം കത്തിക്കരിഞ്ഞ മൃതദേഹം ഒരു പുരുഷന്റെതാണെന്ന് തെളിഞ്ഞിരുന്നു. ഈ മൃതദേഹവും സാത്താന്‍ സേവയ്ക്ക് വേണ്ടിയാണോ എന്നതും സംശയിക്കേണ്ടതുണ്ട്. കൊല്ലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സാത്താന്‍ സേവയും ആഭിചാര ക്രിയകളും നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതോടെ മൃതദേഹം കടത്തിയത് ആഭിചാര കര്‍മ്മത്തിനായിരിക്കുമോ എന്ന കാര്യം പോലീസിനെ കുഴയ്ക്കുകയാണ്. കേരളത്തെ പിടിമുറുക്കുന്ന സാത്താന്‍ സേവക്കാര്‍ ആയിരം കന്യകമാരെ പൂര്‍ണ നഗ്നരാക്കി പ്രത്യേക പൂജ നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.

0Shares