ബ്രസീല്‍: അത്ഭുതപ്പെടേണ്ട സുഹൃത്തേ… കാര്യം സത്യമാണ്! ഈ അപൂര്‍വ്വ വിവാഹ നിശ്ചയം നടക്കുന്നത് ബ്രസീലിലാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വധുവായ വാള്‍ഡെമിറ റോഡ്രിഗസ് ഡ ഒലിവേറയുടെ വിവാഹ നിശ്ചയമാണ് ഇത്. വരന്‍ 66 വയസ്സുള്ള അപാരെസിഡോ ഡിയാസ് ജേക്കബ്. ഇരുവരും മൂന്ന് വര്‍ഷമായി തെക്ക് കിഴക്കന്‍ ബ്രസീലിലെ പിരാസുന്‍ഗുനയിലെ ഒരു വൃദ്ധ സദനത്തിലാണ് താമസം.

വിവാഹം കഴിച്ച് സ്വന്തമായി ഒരു കുഞ്ഞു വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹം ഇവര്‍ വ്യദ്ധസദനം അധികൃതരോട് തുറന്നു പറയുകയായിരുന്നു. എന്നാല്‍ ഇരുവരുടെ ആരോഗ്യസ്ഥിതി വിവാഹിതരായി ഒറ്റയ്ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലെന്ന ഡോകടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിവാഹത്തിന് പകരം വിവാഹ നിശ്ചയ ചടങ്ങ് കെങ്കേമമായി നടത്തുകയായിരുന്നു. ഇരുവരുടെയും സ്വപ്ന സാക്ഷാത്കാരത്തിനായി വൃദ്ധസദന അധികൃതര്‍ പരിശ്രമിച്ചു.

വിവാഹ നിശ്ചയ ദിവസം ഇരുവരുടെ വസ്ത്രത്തിലും ഒരുക്കങ്ങളിലും ഒരു കുറവും വരാതിരിക്കാന്‍ വൃദ്ധസദന അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചു. നിശ്ചയ മോതിരം മാറി പരസ്പരം ചുംബിച്ച് പ്രണയം പ്രകടമാക്കി വാള്‍ഡയും ജാക്കോയും അതിഥികളുടേയും ലോകത്തിന്റേയും മനം കവര്‍ന്നു.