മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്

  • Post category:news
  • Reading time:1 min read
You are currently viewing മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്

തിരുവനന്തപുരം: തൊഴില്‍ തര്‍ക്കങ്ങളില്‍പ്പെട്ട് ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി. അവര്‍ക്കു അവിടെ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള അവസരം നല്‍കും. മുഖ്യമന്ത്രിയുടെ ആവശ്യം ഷാര്‍ജ ഭരണാധികാരി അംഗീകരിച്ചു. ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവര്‍ക്കാണ് മോചനം. ആവശ്യപ്പെട്ടത് അവരെ നാട്ടിലേക്കു അയക്കാമോ എന്നായിരുന്നുവെന്നും എന്നാല്‍ അവിടെ തന്നെ ജോലി ചെയ്യാന്‍ അവസരം ഉണ്ടാകുമെന്നു ഭരണാധികാരി ഉറപ്പു നല്‍കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ആയിരുന്നു ഉറപ്പ്.

രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് ബിരുദവും ഷാര്‍ജ ഭരണാധികാരി ഏറ്റുവാങ്ങി. സര്‍വകലാശാലയുടെ ചാന്‍സിലര്‍ കൂടിയായ ഗര്‍ണറാണ് ഷാര്‍ജ ഭരണാധികാരിക്ക് ഡി- ലിറ്റ് സമ്മാനിച്ചത്. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ബിരുദ ദാന ചടങ്ങ് രാജ് ഭവനില്‍ സംഘടിപ്പിച്ചത്.

0Shares